ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'യോദ്ധാവ് ' പദ്ധതിയുടെ ഭാഗമായി ഷോർട്ട് ഫിലിം ഒരുങ്ങുന്നു. യോദ്ധാവ് പദ്ധതിയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഷോർട്ട് ഫിലിം മുട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. കൊവിഡ് വ്യാപന സമയത്ത് മാസ്ക്കാണ് പ്രധാനം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സിജോ ജോസഫ് മുട്ടമാണ് കഥയും സംവിധാനവും . നിർമാണം:റെയ്ഗൻ ജോസഫ്. ഛായാഗ്രഹണം,എഡിറ്റിംഗ്:ലിന്റോ തോമസ്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്: അരുൺ കുമാരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ:അനീഷ്. ക്രിയേറ്റീവ് സപ്പോർട്ട്:ആർ .മധു ബാബു (ഡി വൈ .എസ്. പി തൊടുപുഴ), പ്രിൻസ് ജോസഫ് (എസ് .എച്ച് .ഒ മുട്ടം പൊലീസ്). ക്രിയേറ്റിവ് ഡയറക്ടർ: ജെയിംസ്.വി.ജെ.അസോസിയേറ്റ് ഡയറക്ടേഴ്സ്:കിഷോർ സുകുമാരൻ, സിജോ തോമസ്,മഹേഷ് ഭാസ്കർ. പ്രൊഡക്ഷൻ കോ- ഒാർഡിനേറ്രേഴ്സ് : ഷാജഹാൻ. പി. കെ (എസ് .ഐ മുട്ടം പൊലീസ്),പ്രദീപ് കുമാർ (എസ് .സി .പി .ഒ മുട്ടം),രാം കുമാർ (സി. പി .ഒ .മുട്ടം). മുട്ടത്തും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഷോർട്ട് ഫിലിമിൽ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |