തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14ന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പിലേക്കു ചിത്രരചനകൾ ക്ഷണിച്ചു.'കൈകോർക്കാം ലഹരിക്കെതിരെ" എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം,പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.15X12 സെന്റീമീറ്റർ അനുപാതത്തിലാവണം ചിത്രരചന. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വച്ച് ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, വയസ്, സ്കൂളിന്റെയും വിദ്യാർത്ഥിയുടെ വീടിന്റെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ / ഹെഡ്മിസ്ട്രസ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി,തൈക്കാട്,തിരുവനന്തപുരം14 എന്ന വിലാസത്തിൽ തപാലിലൂടെയോ നേരിട്ടോ 31വരെ സമർപ്പിക്കാം. കവറിനു പുറത്ത് 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന് എഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |