തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്നും ലഭിക്കുന്നതിനായി വരുമാനസർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം അടുത്തവർഷം ഫെബ്രുവരി 28വരെ നൽകിയതായി ധനവകുപ്പ് അറിയിച്ചു.അതിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്തവർഷം മാർച്ച് മുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ കിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സെപ്തംബർ ഒന്നിന് ശേഷം ലഭിക്കുന്ന വരുമാനസർട്ടിഫിക്കറ്റാണ് നൽകേണ്ടത്. 2020 ജനുവരി മുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ കിട്ടിതുടങ്ങിയവർ ഇപ്പോൾ വരുമാനസർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |