മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ മെഹ്ഫിൽ രാവാണ് പ്രമേയം
ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായൺ, ജി. വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ,വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം എന്നിവരാണ് ഗായകർ.
കോഴിക്കോട്ടെ മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ മെഹ്ഫിൽ രാവാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ട മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു. ഉണ്ണി മുകുന്ദൻ, മുകേഷ്, മനോജ് .കെ .ജയൻ,ആശ ശരത്, കൈലാഷ്, രഞ്ജി പണിക്കർ എന്നിവരെ കൂടാതെ ഗായകരായ രമേശ് നാരായൺ, ജി . വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു . ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് ആണ്. ,പി .ആർ .ഒ-എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |