ന്യൂഡൽഹി: 2022/23 ലെ ഐ ലീഗ് ഫുട്ബാൾ സീസൺ ഈ മാസം 12ന് മലപ്പുറത്ത് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയും റണ്ണറപ്പുകളായ മൊഹ്മദൻ സ്പോർട്ടിംഗും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ ചാമ്പ്യൻമാരാകുന്ന ടീമിന് ഐ.എസ്.എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കും. മാർച്ചുവരെ നീളുന്ന ലീഗിൽ 12 ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊൽക്കത്ത,കല്യാണി,നൈഹാതി എന്നിവിടങ്ങിളിലാണ് ഐ ലീഗ് നടത്തിയത്. കൊവിഡ് വിലക്കുകൾ മാറിയതോടെ ഇത്തവണ 13 വേദികളിലായാണ് മത്സരം നടക്കുക. ഗോകുലം കേരളയുടെ ആറ് ഹോം മത്സരങ്ങൾ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലാകും നടക്കുക. അഞ്ച് മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. പയ്യനാട് കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനൽറൗണ്ട് മത്സരങ്ങളിൽ വലിയ ജനപങ്കാളിത്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |