മഞ്ചേരി : മഞ്ചേരിയിൽ ഇന്നലെ സമാപിച്ച ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി മേളയിൽ മങ്കട, മഞ്ചേരി സബ്ജില്ലകൾ 75 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി. 69 പോയിന്റ് നേടിയ നിലമ്പൂർ സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
സ്കൂൾ തലത്തിൽ 33 പോയിന്റ് നേടി മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, 31 പോയിന്റ് നേടി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്, 28 പോയിന്റ് നേടി അടക്കാകുണ്ട് സി.എച്ച് എസ്.എസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രവൃത്തി പരിചയ മേളയിൽ 550 പോയിന്റ് നേടി കൊണ്ടോട്ടി സബ്ജില്ലയാണ് ചാമ്പ്യന്മാരായത്. 530 പോയിന്റ് നേടിയ മങ്കട സബ്ജില്ലയും 461 പോയിന്റ് നേടിയ മലപ്പുറം സബ്ജില്ലയും തൊട്ടുപിറകിലുണ്ട്. സ്കൂൾ തലത്തിൽ 154 പോയിന്റുമായി പൂക്കൊളത്തൂർ സി.എച്ച് എം.എച്ച്.എസ് ആണ് മുന്നിൽ. 146 പോയിന്റുമായി മൊറയൂർ വി.എച്ച്.എം.എച്ച്.എസ്.എസും 141 പോയിന്റുമായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
മൂന്നു ദിവസങ്ങളിലായി മഞ്ചേരിയിലും കോട്ടയ്ക്കലുമായി നടന്ന ജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനമായി.
തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ വി എം സുബൈദ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, ഡി.ഡി.ഇ രമേശ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇസ്മയിൽ പൂതനാരി പ്രസംഗിച്ചു.
ഫ്രാൻസിലെ ബോർഡൊവിൽ നടന്ന ലോക സ്കിൽ മത്സരത്തിൽ പങ്കെടുത്ത് ഇന്ത്യയ്ക്കായി നാലാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ഫൈസൽ പൂളക്കുന്നൻ, മുഹമ്മദ് സിയാദ് പാലാഴി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |