തിരൂർ: സ്നേഹമെന്ന അടിസ്ഥാനമൂല്യം പടിപടിയായി ഒരു രാഷ്ട്രീയമൂല്യമായി വളർന്നു വരുന്നത് ആശാന്റെ കാവ്യജീവിതത്തിൽ കാണാനാവുമെന്ന് സുനിൽ പി. ഇളയിടം.തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും മലയാള സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ ശതാബ്ദി സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവ്യഭാഷയിലെ പ്രമേയ സ്വീകരണത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന രചനകളാണ് കുമാര നാശാന്റെ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. അശോക് ഡിക്രൂസ്,ഡോ. എം.ഡി. രാധിക, പി.കെ.ആര്യ , ഡോ. കെ. ബാബുരാജൻ, ഡോ. വി. ദിവ്യ എന്നിവർ സെമിനാറുമായി ബന്ധപ്പെട്ട് പ്രബന്ധം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |