കൊച്ചി: മലയാളി സ്റ്റാർട്ടപ്പായ ഫാർമേർസ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാർട്ടപ്പ് പുരസ്കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാർട്ടപ്പ് അവാർഡുകളിൽ 'ദ മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാർട്ടപ്പ്' പുരസ്കാരമാണ് ഫാർമേർസ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ ഫാർമേഴ്സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി എസിന് മന്ത്രി കൈലാഷ് ചൗധരി അവാർഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിന് ഈ പുരസ്കാരം ലഭിക്കുന്നത്.
ഫിക്കി ടാസ്ക് ഫോഴ്സ് അഗ്രി സ്റ്റാർട്ടപ്പ് ചെയർമാൻ ഹേമന്ദ്ര മാത്തൂർ, പിഡബ്ളൂസി പാർട്ട്നർ അശോക് വർമ്മ, യു.എസ്. എസ്. ഇ.സി ഇന്ത്യ ടീം ലീഡ് ജയ്സൺ ജോൺ, ഫിക്കി അഡൈ്വസർ പ്രവേഷ് ശർമ്മ എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുധാൻഷു, കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂർ എന്നിവർ സംബന്ധിച്ചു.
2018ൽ മിതമായ നിരക്കിൽ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി പ്രവർത്തനങ്ങൾ വാണിജ്യവത്ക്കരിച്ച ഫാർമേഴ്സ് ഫ്രഷ് സോൺ ഇന്ത്യയിലെ മുൻനിര ഫ്രഷ് പ്രൊഡക്ട് ബ്രാൻഡുകളിൽ ഒന്നാണ്.വിളവെടുപ്പ് കഴിഞ്ഞ് 16 മണിക്കൂറിനുള്ളിൽ പ്രാദേശിക കർഷകർക്ക് ന്യായമായ വില നൽകുകയും ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ ഉത്പന്നങ്ങൾ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നു. നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോട്ടയം, കോയമ്പത്തൂർ എന്നീ അഞ്ച് നഗരങ്ങളിലാണ് ഫാർമേഴ്സ് ഫ്രഷ് സോൺ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |