SignIn
Kerala Kaumudi Online
Saturday, 27 April 2024 10.23 AM IST

ക്രിമിനൽ കേസ് പ്രതിയുടെ രക്ത സാമ്പിളെടുക്കാൻ സമ്മതം വേണ്ട

കൊച്ചി: ഡി.എൻ.എ പരിശോധനയ്ക്ക് ക്രിമിനൽ കേസ് പ്രതിയുടെ രക്തം ശേഖരിക്കാൻ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. പീഡനക്കേസുകളിലും മറ്റും പ്രതിയുടെ രക്തസാമ്പിൾ ശേഖരിക്കുന്നത് നിയമലംഘനമല്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ച പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പീഡനക്കേസിലെ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.

ഇരയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്നു സുഹൃത്തുക്കളും കൂട്ടുപ്രതികളാണ്. പെൺകുട്ടിക്ക് ഇതിനിടെ പെൺകുഞ്ഞ് പിറന്നു. ഒന്നാംപ്രതി ഒളിവിൽ പോയതിനാൽ വിചാരണ നടന്നില്ല. വിചാരണനേരിട്ട രണ്ടുംമൂന്നും പ്രതികളെ വെറുതെവിട്ടു. പിന്നീട് ഹർജിക്കാരൻ കീഴടങ്ങിയതിനെത്തുടർന്നാണ് വിചാരണ ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.