കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും വീടിനോട് ചേർന്നുള്ള കുഴിയിൽ നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളിൽ ഒന്ന് കാലടി മറ്റൂരിൽ നിന്ന് ആദ്യം കാണാതായ റോസ്‌ലിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു. മറ്റൊരു കുഴിയിൽ നിന്ന് ശേഖരിച്ച 56 കഷണങ്ങളിലൊന്ന് കൊച്ചിയിൽ നിന്ന് കാണാതായ പദ്മയുടേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
65 ശരീരഭാഗങ്ങളുടെ ഡി.എൻ.എ ഫലം കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമേ ബന്ധുക്കൾക്ക് മൃതദേഹാവശിഷ്ടങ്ങൾ കൈമാറൂ. കൊല്ലപ്പെട്ടത് ഇവരാണെന്ന് ഉറപ്പിച്ചതോടെ ഡിസംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം.