പെരിന്തൽമണ്ണ: പൊതുവിതരണ വകുപ്പ് , ലീഗൽ മെട്രോളജി, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ
അരി, പലചരക്ക് മൊത്തവ്യാപാര ശാലകളിലും റീട്ടെയിൽ വിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും സംയുക്ത പരിശോധന നടത്തി. അമിത വില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുറഹ്മാൻ, തഹസിൽദാർ മായ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ രഞ്ജിത്ത്, റേഷനിംഗ് ഇൻസ്പെക്ടർ രജീഷ് കുമാർ, ജീവനക്കാരായ ജയദേവ്, പ്രവീൺ, സജി, അമൃത് രാജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |