SignIn
Kerala Kaumudi Online
Thursday, 26 September 2024 9.43 AM IST

ആഡംബര വാച്ചുകളുമായെത്തി, ഷാറൂഖ് ഖാനെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞു

Increase Font Size Decrease Font Size Print Page
shah

മുംബയ്: വില കൂടിയ വാച്ചുകളുമായെത്തിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഷാരൂഖിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കൽ നിന്ന് ആഡംബര വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് കസ്റ്റംസ് ഡ്യൂട്ടിയായി 6. 83 ലക്ഷം അടച്ചശേഷമാണ് വിട്ടയച്ചത്. 18 ലക്ഷത്തിന്റെ ആറ് വാച്ചുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഷാർജയിലെ പരിപാടിയിൽ പങ്കെടുത്തശേഷം സ്വകാര്യ ജെറ്റിലാണ് ഷാറൂഖ് മുംബയ് വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ടെർമിനൽ മൂന്നിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബാഗേജിൽ നിന്ന് വാച്ചുകൾ കണ്ടെത്തിയത്. നടപടികൾക്ക് ശേഷം ഷാറൂഖിനെയും മാനേജരെയും പോകാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ അംഗരക്ഷകനുൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് ഇവരെ വിട്ടത്.

ഷാർജയിലെ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുത്ത ഷാറൂഖ് ഖാനെ അന്താരാഷ്ട്ര സിനിമയ്‌ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ഗ്ലോബൽ ഐക്കൺ ഒഫ് സിനിമാ ആൻഡ് കൾച്ചറൽ നറേറ്റീവ് അവാർഡ് നൽകി ആദരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.