SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

ഓജോ ബോർഡിൽ ആത്മാവിനെ വിളിച്ചു വരുത്താൻ ശ്രമിച്ച പതിനൊന്ന് വിദ്യാർത്ഥികൾ കുഴഞ്ഞു വീണു, അഞ്ച് പേർ ആശുപത്രിയിൽ

Increase Font Size Decrease Font Size Print Page
ouija-board-game

ബൊഗോട്ട : കൊളംബിയയിൽ ആത്മാവിനെ വിളിച്ചു വരുത്തുമെന്ന് കരുതുന്ന ഓജോ ബോർഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ കുഴഞ്ഞു വീണു. കൊളംബിയയിലെ ഹാറ്റോയിലുള്ള അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ പതിനൊന്ന് വിദ്യാർത്ഥികളാണ് ഓജോ ബോർഡ് കളിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണത്. ഇതിൽ അഞ്ച് പേരുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ഛർദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു.

പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് അസുഖ ബാധിതരായത്. ഇവർ കൂട്ടം കൂടി ഓജോ ബോർഡ് കളിച്ചിരുന്നതായും, ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോർഡിൽ ചില വാക്കുകളും, ചിഹ്നങ്ങളും എഴുതിയിരുന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


കുട്ടികളെ ബോധരഹിതരായി കണ്ടെത്തുമ്പോൾ അവർക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ വായിൽ നിന്നും നുര വന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ചതിന് ശേഷമാണ് വിദ്യാർത്ഥികളിൽ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായതെന്നും അറിയുന്നു. വയറുവേദന, പേശിവലിവ്, കടുത്ത ഛർദ്ദി എന്നിവയാണ് വിദ്യാർത്ഥികൾക്കുണ്ടായത്.

TAGS: NEWS 360, WORLD, WORLD NEWS, OUIJA BOARD, HOSPITAL, SCHOOL STUDENTS, FOOD POISON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY