SignIn
Kerala Kaumudi Online
Saturday, 27 April 2024 6.29 AM IST

പ്രത്യക്ഷനികുതി വരുമാനം ₹10.54 ലക്ഷം കോടി

tax

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവർഷം ഏപ്രിൽ ഒന്നുമുതൽ നവംബർ 10വരെയുള്ള കാലയളവിൽ 31 ശതമാനം ഉയർന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതി/എസ്.ടി.ടി ഉൾപ്പെടെ) 41 ശതമാനവും കോർപ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവർദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി.

റീഫണ്ടുകൾ കിഴിച്ചാൽ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവർഷത്തെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം. 2021-22ൽ നേടിയത് 14.10 ലക്ഷം കോടി രൂപയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DIRECT TAXES, TAX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.