തിരുവനന്തപുരം: ഒരു ലക്ഷം പേരുമായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് രാജ്ഭവൻ ഉപരോധിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവർണർ നിർദ്ദേശിച്ചു. ജീവനക്കാർക്ക് പ്രവേശിക്കാൻ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവരും തിരിച്ചറിയൽ കരുതണം.ആരെയെങ്കിലും തടയുകയാണെങ്കിൽ വിവരം തന്നെ അറിയിക്കണം.ഉപരോധം കാരണം ഡ്യൂട്ടിക്കെത്താൻ കഴിയാത്തവരുടെ വിവരങ്ങളും അറിയിക്കണം.എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായെടുക്കുമെന്നും ഗവർണർ ഉദ്യോഗസ്ഥരെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |