വിതുര: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാനായി കേരളത്തിലെത്തിയ ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനും എ.ഡി.ജി.പി യുമായ ഹസ്മുഖ് പട്ടേൽ വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളുമായി സംവദിച്ചു.സംസ്ഥാനത്ത്ഏറ്റവും മികച്ച രീതിയിൽ എസ്.പി.സി.പദ്ധതി നടപ്പിലാക്കി വരുന്ന സ്കൂളുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
സ്കൂളിലെ എസ്.പി.സി.അമിനിറ്റി സെന്റർ,ഓണസ്റ്റി ഷോപ്,കൊവിഡ് കാലത്ത് ആദിവാസി ഊരുകളിൽ ആരംഭിച്ച കുട്ടിപ്പളളിക്കൂടം എന്നിവ അദ്ദേഹം സന്ദർശിച്ചു.സീനിയർ കേഡറ്റ് പൂജ.പിയാണ് സ്കൂളിനെക്കുറിച്ചും വിവിധ പദ്ധതിയെക്കുറിച്ചും അദ്ദേഹത്തിനും സംഘത്തിനും വിശദീകരിച്ചത്.വിദ്യാർത്ഥികളുടെ നേതൃത്തിൽ ലഹരിക്കെതിരെ ഫ്ളാഷ് മോബും,സെൽഫി കോർണറും സംഘടിപ്പിച്ചു.
എസ്.പി.സി.പദ്ധതിയുടെ സംസ്ഥാന അസി.നോഡൽ ഓഫീസർ ഗിരീഷ്,റിസർച്ച് ഓഫീസർ എസ്.ശ്രീകാന്ത്,വിതുര സബ്.ഇൻസ്പെക്ടർ വിനോദ്,ഹെഡ്മിസ്ട്രസ് സിന്ധു ദേവി ടി.എസ്.നന്ദി,പൊലീസ് ഉദ്യോഗസ്ഥരായ അൻവർ,പ്രിയ, ബിനു,അനസറുദീൻ,നിസാർ,അഞ്ചു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |