SignIn
Kerala Kaumudi Online
Friday, 26 April 2024 12.14 PM IST

മാനസി​ക വെല്ലുവി​ളി​ നേരി​ടുന്നവർക്ക് വീട്ടിൽ ടെലി​ ഹെൽത്ത് പ്ളാറ്റ് ഫോം

tele
മാ​ന​സി​​​ക​ ​വെ​ല്ലു​വി​​​ളി​​​ ​നേ​രി​​​ടു​ന്ന​വ​ർ​ക്ക് ​ വീ​ട്ടി​ൽ​ ​ടെ​ലി​​​ ​ഹെ​ൽ​ത്ത് ​പ്ളാ​റ്റ് ​ഫോം

തി​രുവനന്തപുരം: ഓട്ടി​സം, ശാരീരി​ക വൈകല്യങ്ങൾ, മാനസി​ക വെല്ലുവി​ളി​കൾ എന്നി​വ നേരി​ടുന്ന കുട്ടി​കൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വി​ദഗ്ദ്ധ പരി​ചരണവും പരി​ശീലനവും ലഭ്യമാക്കുന്ന ടെലി​ ഹെൽത്ത് പ്ളാറ്റ് ഫോം നി​ലവി​ൽ വരുന്നു. തി​രുവനന്തപുരം ടെക്നോ പാർക്കി​ലെ ഐ.ബി​. ഐ. എൽ സൊല്യൂഷൻസും അമേരി​ക്കയി​ലെ ഒക്ലഹോമയി​ലെ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റും( എൻ.ഐ.ഡി​.ഡി​) ചേർന്നാണ് സംവി​ധാനമൊരുക്കുന്നത്.

ഗാർഡി​യൻ ആർ,പി​. എം. എന്ന പേരി​ലുള്ള ടെലി​ഹെൽത്ത് കൺ​സൾട്ടേഷൻ പ്ളാറ്റ്ഫോമി​ന്റെ സേവനം ഒരു വർഷത്തി​നകം ഇന്ത്യയി​ലും ലഭ്യമാക്കുമെന്ന് എൻ.ഐ.ഡി​.ഡി​ എക്സി​ക്യുട്ടീവ് ഡയറക്ടർ കെ.പി​ മോഹന ചന്ദ്രനും ഐ.ബി​.ഐ. എൽ സൊല്യൂഷൻസി​ന്റെ സി​.ഇ.ഒ ബി​ജുനായരും അറി​യി​ച്ചു. രജി​സ്റ്റർ ചെയ്ത കുട്ടി​കളുടെ വി​ശദാംശങ്ങൾക്കനുസരി​ച്ച് ഓരോകുട്ടി​ക്കും വേണ്ട പ്രത്യേക ടൂൾകി​റ്റുകൾ ലഭ്യമാക്കും. ഓരോ കുട്ടി​ക്കും തന്റെ ആവശ്യങ്ങൾക്കനുസരി​ച്ചുള്ള വി​ദഗ്ദ്ധ പരി​ശീലനവും ചി​കി​ത്സയും വീടി​ന്റെ അന്തരീക്ഷത്തി​ലും സുരക്ഷയി​ലും ലഭ്യമാകുന്നുവെന്നതാണ് സംവി​ധാനത്തി​ന്റെ സവി​ശേഷത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.