SignIn
Kerala Kaumudi Online
Thursday, 19 September 2024 9.11 AM IST

നെഹ്റു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്പി: ഹസൻ

Increase Font Size Decrease Font Size Print Page
hasan

തിരുവനന്തപുരം: ജവർലാൽ നെഹ്റു ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്പി കൂടിയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ.അബുദാബി ഇൻകാസ് സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർഗീയതയോടും ഫാസിസത്തോടും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് മൂലമാണ് ഹിന്ദുമഹാസഭയോ വർഗീയ ഫാസിസ്റ്റ് ശക്തികളോ നെഹ്റുവിയൻ കാലഘട്ടത്തിൽ ഇന്ത്യയിൽ വളരാതിരുന്നത്.ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ എല്ലാ ചിന്താധാരകളെയും പാർട്ടികളുടെ നേതാക്കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ദേശീയ സർക്കാരാണ് 1947ലെ ഇടക്കാല നെഹ്റുവിയൻ സർക്കാരെന്നും ഹസ്സൻ പറഞ്ഞു.

ഇൻകാസ് പ്രസിഡന്റ് യേശുശീലൻ അദ്ധ്യക്ഷത വഹിച്ചു.എ.എം. കബീർ,സലീം ചിറയ്ക്കൽ,നിബു,സാം ഫിലിപ്പ്,എ.എം. അൻസാർ,കെ.എച്ച്. താഹീർ,ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.