തിരുവനന്തപുരം: പാൽ വില വർദ്ധിപ്പിക്കണമെന്ന മിൽമയുടെ ശുപാർശയും വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ക്ഷീര വികസന മന്ത്രിക്ക് ഇന്നലെ മിൽമ ഫെഡറേഷൻ എം.ഡി കൈമാറി. മന്ത്രി ഇത് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തുടർന്ന് മിൽമ ചെയർമാനുമായി സംസാരിച്ച ശേഷമാകും വില വർദ്ധന നടപ്പിലാക്കുക.
ലിറ്ററിന് 8.57 രൂപ വർദ്ധിപ്പിച്ചാലേ ക്ഷീര കർഷകർക്ക് നഷ്ടമില്ലാതെ പിടിച്ചുനിൽക്കാനാവൂവെന്നാണ് റിപ്പോർട്ടിലുള്ളത്. ലിറ്ററിന് 47.രൂപ 63 പൈസയാണ് ശരാശരി ഉല്പാദനച്ചെലവ് വിദഗ്ധസമിതി കണക്കാക്കിയത്. ശരാശരി വിലയായി ക്ഷീര കർഷകന് ലഭിക്കുന്നത് 37.76 രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 21 നകം തീരുമാനമുണ്ടായില്ലെങ്കിൽ, ഡിസംബർ ഒന്നിന് വില വർദ്ധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |