തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദിയുടെ രണ്ടാമത് അക്കിത്തം സ്മാരക പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്.ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 18ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് തപസ്യ അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.പി.നാരായണക്കുറുപ്പ്,ആഷാ മേനോൻ,കല്ലറ അജയൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.ഭാരതീയ സംസ്കാരത്തിന്റെ തനിമ ആവിഷ്കരിച്ച പ്രതിഭാശാലിയായ കവിയാണ് ശ്രീകുമാരൻ തമ്പിയെന്ന് ജൂറി വിലയിരുത്തി.തപസ്യ ഭാരവാഹികളായ കല്ലറ അജയൻ,ജി.എം.മഹേഷ്,ബിപിൻ ചന്ദ്രൻ,കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |