തൃശൂർ: ധനലക്ഷ്മി ബാങ്ക് പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിലെ സീസണൽ ശാഖകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.
പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്ക് എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ശബരിമലയിലും പമ്പയിലും പ്രസാദം വിതരണത്തിനും പ്രത്യേക സൗകരളമൊരുക്കിയിട്ടുണ്ട്. പ്രസാദം ശേഖരിക്കുന്നതിന് തീർത്ഥാടകർക്ക് എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും UPI, കാർഡുകൾ എന്നിവ 5, 7 എന്നീ പ്രത്യേക വിതരണ കൗണ്ടറുകളിൽ ഉപയോഗിക്കാം. പ്രസാദം ഓൺലൈൻ റിസർവേഷൻ ചെയ്തവർക്ക് ആറാം നമ്പർ കൗണ്ടർ ഉപയോഗിക്കാം.
ബാങ്കിന്റെ സേവനം മണ്ഡലകാലം അവസാനം വരെ 24 മണിക്കൂറും തുടരും. മകരവിളക്കിന് എല്ലാ സേവനങ്ങളും പുനരാരംഭിക്കും.
കെ.വൈ.സി മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം സന്നിധാനം , പമ്പ ശാഖകളിൽ നിന്ന് നാണയങ്ങൾ വിതരണം ചെയ്യും. തീർത്ഥാടകർക്ക് തടസമില്ലാത്ത സേവനത്തിനായി സമർപ്പിതരായ ജീവനക്കാരെ
ഈ ശാഖകളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |