SignIn
Kerala Kaumudi Online
Thursday, 19 September 2024 2.06 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ അധിക്ഷേപ പരാമർശം, ഖേദം പ്രകടിപ്പിച്ച് പ്രിൻസിപ്പൽ, ഇനി ആവർത്തിക്കില്ലെന്ന് വിശദീകരണം

Increase Font Size Decrease Font Size Print Page
gg

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി എസ്.എഫ്.ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുവനന്തപുരം സംസ്കൃത കോളേജ്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് അയച്ച കത്തിൽ പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്.

ബാനർ സ്ഥാപിച്ചതിന് പിന്നാലെ രാജ്ഭവൻ കേരള സർവകലാശല വി.സിയോട് വിശദീകരണം തേടാൻ നിർദ്ദേശിച്ചിരുന്നു,​ തുടർന്ന് രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ മറുപടി നൽകിയത്. സംസ്കൃത കോളേജിൽ വിദ്യുത്സദസ് നടക്കുന്ന ദിവസം തന്നെയാണ് കവാടത്തിൽ ബാനർ പ്രത്യക്ഷപ്പെട്ടത്,​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MOHAMMAD KHAN, SANSKRIT COLLEGE, KERALA UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.