SignIn
Kerala Kaumudi Online
Friday, 03 February 2023 11.40 AM IST

ജോലിക്ക് വരാതെ ദിവസങ്ങളോളം ഒപ്പിട്ട് ശമ്പളം വാങ്ങിയ സിഐടിയു സംസ്ഥാന നേതാവായ വനിത ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

citu-

തൃശൂർ : ദിവസങ്ങളോളം ഓഫീസിൽ ജോലിക്ക് ഹാജരാകാതെ രജിസ്റ്ററിൽ ഒപ്പിട്ട് ശമ്പളം കൈപ്പറ്റിയ വനിത ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബവ്‌കോ തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയായ കെ വി പ്രതിഭയെ ആണ് ബവ്‌കോ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഇവർ ബവ്‌കോയിലെ സിഐടിയു തൊഴിലാളി സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്. സി ഐ ടി യു ബവ്‌കോ യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിരവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാതെ ഉദ്യോഗസ്ഥ ശമ്പളം കൈപ്പറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 26,28,29 തീയതികളിലും, കഴിഞ്ഞ വർഷം സെപ്തംബർ 25 നും ഇവർ ജോലിക്കെത്തിയില്ല. എന്നാൽ രജിസ്റ്ററിൽ പിന്നീട് ഒപ്പിട്ടിരുന്നു. പത്ത് മാസം മുൻപ് തൃശൂർ ജില്ലാ ഓഡിറ്റ് വിഭാഗം ഇത് കണ്ടെത്തി റിപ്പോർട്ട് നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കാൻ വൈകുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CITU, BEVCO, SUSPENDED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.