മധുരയിൽ 25ന് ചിത്രീകരണം ആരംഭിക്കും
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇതാദ്യമായി വെബ് സീരീസിൽ അഭിനയിക്കുന്നു. വിജയ് സേതുപതി നായകനാവുന്ന തമിഴ് വെബ് സീരീസിൽ സുപ്രധാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ദേശീയ പുരസ്കാരം നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. മണികണ്ഠൻ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. നവംബർ 25ന് മധുരയിൽ ചിത്രീകരണം ആരംഭിക്കും.
ഡിസ് നി ഹോട് സ്റ്റാറിനു വേണ്ടി ഒരുങ്ങുന്ന വെബ് സീരീസിന്റെ രചനയും മണികണ്ഠന്റേതാണ്. 29ന് മമ്മൂട്ടി ജോയിൻ ചെയ്യും. വിജയ് സേതുപതിയെ നായകനാക്കി ആണ്ടവൻ കട്ടളൈ, കടൈശി വ്യവസായി എന്നീ ചിത്രങ്ങൾ എം. മണികണ്ഠൻ സംവിധാനം ചെയ്തിട്ടുണ്ട്. എം. മണികണ്ഠന്റെ വെബ് സീരീസിന് ശേഷം ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ചിത്രം എന്നതാണ് പ്രത്യേകത. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമാണം. അതേസമയം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ക്രിസ്മസിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ ആണ് നായിക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമാണം.ജിജോ ബേബി സംവിധാനം ചെയ്യുന്ന കാതൽ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |