തിരുവനന്തപുരം; ആരോഗ്യം, സോഷ്യൽ വർക്ക് മേഖലകളിലെ ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന യു.കെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം ഇന്ന് മുതൽ 25 വരെ എറണാകുളത്ത് നടക്കും.
ഡോക്ടർമാർ, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നിങ്ങനെ 13 മേഖലകളിൽ നിന്നുള്ളവർക്കാണ് റിക്രൂട്ട്മെന്റ്.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് റിക്രൂട്ട്മെന്റ് നടപടികൾ സംബന്ധിച്ച് ചടങ്ങിൽ വിശദീകരിക്കും. നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി സ്വാഗതവും, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക്ക് കൾച്ചറൽ ആന്റ് വർക്ക് ഫോഴ്സ് ലീഡ് കാത്തി മാർഷൽ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |