SignIn
Kerala Kaumudi Online
Friday, 26 April 2024 10.06 PM IST

കെ സുധാകരന്റെ പ്രസ്താവന അപകീർത്തികരവും, സത്യവിരുദ്ധവും; മാനനഷ്ട കേസ് നൽകുമെന്ന് സി കെ ശ്രീധരൻ

sudhakaran

കാസർകോട്: കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ പി സി സി മുൻ വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ. കാസർകോട് ചിറ്റാരിക്കലിലെ പ്രസംഗത്തിന്റെ പേരിലാണ് പരാതി നൽകുന്നത്. ടി പി വധക്കേസിൽ പി മോഹനനെ ഒഴിവാക്കിയത് ശ്രീധരന്റെ സി പി എം ബന്ധം മൂലമാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.

"കേസിലെ പ്രതിയായ മോഹനൻ മാസ്റ്ററെ വെറുതെവിട്ട ഉത്തരവിനെതിരെ അന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന ഞാൻ അപ്പീൽ നൽകിയിരുന്നു. ആ വസ്തുത കെ പി സി സി അദ്ധ്യക്ഷൻ ഓർക്കണം. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസംഗമാണ് കെ സുധാകരൻ പൊതുയോഗത്തിൽവച്ച് നടത്തിയിട്ടുള്ളത്. അത് അങ്ങേയറ്റം അപകീർത്തിപരവും സത്യവിരുദ്ധവുമാണ്. അദ്ദേഹത്തിനെതിരെ ക്രിമിനലും സിവിലുമായിട്ടുള്ള നടപടിയുണ്ടാകും. നാളെത്തന്നെ ഞാൻ നോട്ടീസ് അയക്കും."- സി കെ ശ്രീധരൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

നാലര പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് രണ്ട് ദിവസം മുമ്പാണ് ശ്രീധരൻ സി പി എമ്മിൽ ചേർന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ടതും കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസവുമാണ് ശ്രീധരൻ പാർട്ടി വിടാൻ കാരണമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADV CK SREEDHARAN, K SUDHAKARAN, CPM, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.