SignIn
Kerala Kaumudi Online
Thursday, 19 September 2024 8.00 PM IST

'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; മുഖ്യമന്ത്രിക്ക് ഗവർണർ മുൻപ് അയച്ച കത്ത് പുറത്ത്

Increase Font Size Decrease Font Size Print Page
arif-mohammad-khan

തിരുവനന്തപുരം: രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വർഷം ഗവർണർ അയച്ച കത്താണ് പുറത്ത് വന്നത്.

2020 ഡിസംബറിലാണ് ഗവർണർ ഈ കത്തയച്ചത്. അഞ്ച് വർഷം മാത്രം സേവനപരിചയമുള്ള കുടുംബശ്രീ മുഖേന നിയമിതരായവർക്ക് വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. ഇതുകൂടാതെ രാജ്ഭവനിലെ തൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

arif-mohammad-khan

കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സെെഫർ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്തിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നു. ഫ്രെബുവരി 17നാണ് ഈ ഉത്തരവിറക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MOHAMMAD KHAN, PINRAYI, LETTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.