തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും സംഘർഷം. പ്രതിഷേധവുമായി ബിജെപി കൗൺസിലർമാരും പ്രവർത്തകരും എത്തിയതോടെ നഗരസഭയിൽ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.
മേയർ ഡയസിലേയ്ക്ക് വരുന്നത് തടയാൻ ബിജെപി കൗൺസിലർമാർ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഡയസിൽ മേയർ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൗൺസിൽ യോഗം സംഘർഷത്തിലെത്തി. ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൗൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഴിമതി മേയർ ഗോ ബാക്ക് എന്ന വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടയിലും കൗൺസിൽ യോഗം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |