SignIn
Kerala Kaumudi Online
Friday, 26 April 2024 3.09 PM IST

അനുപമ ലാൻഡ് റവന്യു കമ്മിഷണർ  13 ഐ.എ.എസുകാർക്ക്   അധികച്ചുമതലയിൽ മാറ്റം

anupama-ias

തിരുവനന്തപുരം: പതിമൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ സർക്കാർ മാറ്റംവരുത്തി . ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധികച്ചുമതലയിൽ നിന്ന് ഒഴിവാക്കിയശേഷം ജലവിഭവ വകുപ്പിന്റെ പൂർണ അധികച്ചുമതല ‌ഏല്പിച്ചു. ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാറിനാണ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധികച്ചുമതല. ആസൂത്രണ ബോർ‌ഡ് മെമ്പർ സെക്രട്ടറിയടക്കമുള്ള ചുമതലകളിൽ പുനീത് തുടരും.

അവധി കഴിഞ്ഞെത്തിയ ടി.വി. അനുപമയെ ലാൻഡ് റവന്യു കമ്മിഷണറായി നിയമിച്ചു. ദുരന്ത നിവാരണ കമ്മിഷണർ, സൈക്ലോൺ ദുരന്ത ലഘൂകരണ പ്രോജക്ട് മാനേജർ എന്നീ അധികച്ചുമതലകളും നൽകി.

ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെയും ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ എം.ഡിയുടെയും അധികച്ചുമതല നൽകി.

ലേബർ കമ്മിഷണർ കെ.വാസുകിക്ക് ലോക കേരള സഭ ഡയറക്ടറുടെ അധികച്ചുമതല നൽകി. പഠനാവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ. വീണാ എൻ. മാധവനെ എംപ്ലോയ്മെന്റ് ഡയറക്ടറാക്കി. അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിന്റെ എം.ഡിയുടെ അധികച്ചുമതലയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ ഡോ.എസ്.കാർത്തികേയന് ജി.എസ്.ടി വകുപ്പ് സ്പെഷ്യൽ കമ്മിഷണറുടെ അധികച്ചുമതല നൽകി. കെ.ഗോപാലകൃഷ്ണനെ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറാക്കി. വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതലയുമുണ്ട്.

കയർ വികസന വകുപ്പ് ഡയറക്ടർ എ.ഷിബുവിനെ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടറാക്കി. ഭക്ഷ്യ സുരക്ഷ കമ്മിഷണർ വി.ആർ. വിനോദിന് കയർ വികസന വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല നൽകി. അനുപം മിശ്രയെ ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടറാക്കി. വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടർ ജി.പ്രിയങ്കയ്ക്ക് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡയറക്ടറുടെ അധികച്ചുമതല നൽകി. സ്പോർസ്, യുവജനകാര്യ ഡയറക്ടർ പ്രേം കൃഷ്ണന് ടൂറിസം അഡി.ഡയറക്ടറുടെ അധികച്ചുമതല നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANUPAMA IAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.