SignIn
Kerala Kaumudi Online
Thursday, 19 September 2024 2.07 AM IST

ശബരിമല തീർത്ഥാടനം:തദ്ദേശ സ്ഥാപനങ്ങൾക്ക് 3.36 കോടി

Increase Font Size Decrease Font Size Print Page

ee

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും,നഗരസഭകൾക്ക് 1.05 കോടിയും ധനസഹായമായി അനുവദിച്ചതായി മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. 32 പഞ്ചായത്തുകൾക്കും ആറ് നഗരസഭകൾക്കുമാണ് ഗ്രാന്റ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കൽ,ശുചീകരണം,വഴിത്താരകളുടെ പരിപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം. തീർത്ഥാടനപാത മാലിന്യമുക്തവുമായി സൂക്ഷിക്കാനും,തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകൾക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകൾക്കും,ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകൾക്കുമാണ് സഹായം. ചെങ്ങന്നൂർ,പത്തനംതിട്ട,തിരുവല്ല,ഏറ്റുമാനൂർ,പാലാ,പന്തളം നഗരസഭകൾക്കും തുക അനുവദിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.