SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.33 PM IST

നിയമന ഉത്തരവിലെ ചട്ടലംഘനത്തിൽ അഴിമതിയെന്ന് വിജിലൻസിന് പരാതി

Increase Font Size Decrease Font Size Print Page
k

സാമ്പത്തിക ഇട‌പാട് നടന്നെന്ന് എൻ.ജി.ഒ സംഘ്

നിയമനങ്ങൾ വൈകിപ്പിക്കുന്നു: എൻ.ജി.ഒ അസോ.

പത്തനംതിട്ട: എൽ.ഡി.ക്ളാർക്ക് ഉദ്യോഗാർത്ഥികൾക്ക് ചട്ടം ലംഘിച്ച് നിയമന ഉത്തരവ് നൽകിയ സംഭവത്തിൽ സാമ്പത്തിക ഇടപട് ഉണ്ടെന്ന് ആരോപിച്ച് എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പിക്ക് പരാതി നൽകി. നിയമന ഉത്തരവ് കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്ന് ചോർത്തിയത് ജോയിന്റ് കൗൺസിൽ ജില്ലാ നേതാവും സുഹൃത്തുമാണെന്ന് പരാതിയിൽ പറയുന്നു. സാമ്പത്തിക നേട്ടത്തിനു വേണ്ടി ഒൗദ്യോഗിക രേഖ ചോർത്തിയത് നിയമനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഗുരുതര കുറ്റമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

സർക്കാർ ഓഫീസ് അറ്റൻഡന്റ് തസ്തികളിൽ പത്തോളം ഒഴിവുകളിൽ ഒക്ടോബറിൽ അഡ്വൈസ് ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ഒന്നര മാസം കഴിഞ്ഞിട്ടും കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്ന് നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ഭരണാനുകൂല സംഘടനയിൽ മെമ്പർഷിപ്പ് എടുത്താൽ മാത്രമേ നിയമന ഉത്തരവ് അയച്ചു നൽകൂ എന്നത് അംഗീകരിക്കാൻ കഴിയില്ല.
അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി. പ്രശാന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY