SignIn
Kerala Kaumudi Online
Thursday, 19 September 2024 2.32 AM IST

കേരളബാങ്ക്: നൂറ് ദിവസത്തിനുള്ളിൽ 252.67കോടി കുടിശിക തിരിച്ചുപിടിച്ചു

Increase Font Size Decrease Font Size Print Page
kerala-bank

തിരുവനന്തപുരം:100 ദിവസത്തെ കുടിശ്ശിക നിവാരണ കർമ്മപദ്ധതിയായ മിഷൻ 100 ഡെയ്സിലൂടെ 252.67 കോടി രൂപയുടെ നേട്ടം കൈവരിച്ച് കേരള ബാങ്ക്. ആഗസ്റ്റ് 1 മുതൽ നവംബർ 8 വരെയയുള്ള 100 ദിവസം കൊണ്ട് 100% കരുതൽ ആവശ്യമായ പരമാവധി വായ്പകൾ തിരിച്ചുപിടിക്കാനാണ് മിഷൻ 100 കർമ്മപദ്ധതി ലക്ഷ്യമാക്കിയത്. വർഷങ്ങളായി തിരിച്ചടവ് മുടങ്ങിയ 11526 വായ്പകളുടെ കുടിശ്ശിക ഇനത്തിലാണ് 100 ദിവസം കൊണ്ട് 252.67 കോടി സമാഹരിച്ചത്.

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും എൻ.ആർ.ഐ അക്കൗണ്ട് ഓപ്പണിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ ആധുനിക സേവനങ്ങളും നൽകാൻ കേരള ബാങ്ക് തയ്യാറെടുക്കുകയാണ്.

100 ദിവസം കൊണ്ട് 43.55 കോടി രൂപ സമാഹരിച്ച കണ്ണൂർ ജില്ലയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്. 33 കോടി രൂപ സമാഹരിച്ച തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും 31.77 കോടി രൂപ സമാഹരിച്ച എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.