SignIn
Kerala Kaumudi Online
Friday, 26 April 2024 9.23 PM IST

ശശി തരൂരിനൊപ്പം വേദി പങ്കിടാൻ സുധാകരനില്ല;  പ്രൊഫഷണൽ  കോൺഗ്രസിന്റെ  കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് സൂചന

-k-sudhakaran-

കൊച്ചി: ശശി തരൂർ ദേശീയ പ്രസിഡന്റായ പ്രൊഫഷണൽ കോൺഗ്രസിന്റെ നാളത്തെ കോൺക്ലേവിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശിതരൂർ എം പിയും ഒന്നിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ശശി തരൂരും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂർ പങ്കെടുക്കുന്നത്. വെെകിട്ട് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും സതീശൻ എത്തുന്നത്.

ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് കോൺക്ലേവ് നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി നടക്കുക. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാനതല കോൺക്ലേവിൽ മുഖ്യപ്രഭാഷകനാണ് തരൂർ. കെ സുധാകരനും വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും ക്ഷണിച്ചത്. മൂന്ന് പേർക്കും തുല്യപ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും നടത്തിയത്. എന്നാൽ ഇപ്പോൾ നാളത്തെ പരിപാടിയിൽ കെ സുധാകരൻ പങ്കെടുക്കില്ലെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, THAROOR, SHASHI THAROOR, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.