മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന അഭ്യൂഹം ബോളിവുഡിൽ ശക്തം. ആമിറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം ആമിർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിക്കുകയും ചെയ്തു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമ പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. മകളുടെ വിവാഹം കഴിയാനുള്ള കാത്തിരിപ്പിൽ ആമിർ എന്നാണ് പാപ്പരാസികൾ പറയുന്നത് . എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാവുന്ന ഫാത്തിമയുടെ ഥാർ എന്ന ചിത്രം ഈ വർഷം ആണ് റിലീസ് ചെയ്തത്. ധക്ക് ധക്ക്, സാം ബഹാദൂർ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ലാൽസിംഗ് ഛദ്ദയ്ക്ക് ശേഷം എത്തുന്ന സലാം വെങ്കി ആണ് ആമിറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |