അവസാന ഘട്ട ചിത്രീകരണം മൊറോക്കയിൽ ആരംഭിച്ചു
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണം മൊറോക്കയിൽ ആരംഭിച്ചു.നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയിൽ പ്ളാൻ ചെയ്യുന്നത്. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ട്. ജനുവരി 15ന് ചിത്രീകരണം പൂർത്തായാവും. റാമിനു ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യും. ബിഗ് ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. മൊറോക്ക ഷെഡ്യൂളിൽ തൃഷ ഉണ്ടാകും. ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കൊവിഡ് വ്യാപനത്തിന് മുൻപാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ.ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.രമേഷ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേർന്നാണ് നിർമ്മാണം.
Image Filename Caption
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |