നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അലിയാണ് നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 1010 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ചത്. കൂടുതൽ പരിശോധനയുടെ ഭാഗമായി ഷൂ അഴിപ്പിച്ചപ്പോഴാണ് 182 ഗ്രാം വരുന്ന മൂന്ന് സ്വർണ ചെയിനുകളും കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് 50 ലക്ഷത്തിലേറെ രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |