കൊച്ചി: ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് ആൻഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ കെ.വി. ജോർജിന് സുഗന്ധവ്യാപാര മേഖലയിലെ മികവുറ്റ പ്രവർത്തനത്തിന് ഓപ്പൺ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സുഗന്ധവ്യാപാര മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന വ്യക്തിയാണ് കെ. വി. ജോർജ്.
ഏഷ്യയിലെ 46 രാജ്യങ്ങളിൽ നിന്നുള് പ്രശസ്തർ പങ്കെടുത്ത വേൾഡ് സയൻസ് കോൺഗ്രസ് ചടങ്ങിലാണ് ഡോക്ടറേറ്റ് നൽകിയത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അമ്പതോളം വ്യക്തികൾക്കും വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ നൽകി. ശ്രീലങ്കയിലെ ഭണ്ഡാര നായികെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ബിസിനസ് മാൻ ഒഫ് ഏഷ്യ പുരസ്കാരമായ സ്റ്റാർ ഒഫ് ഏഷ്യ അവാർഡും അദ്ദേഹത്തിന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |