തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തിൽ സി.പി.ഐ പ്രതിനിധിയായി മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന് പകരം ഇനി പങ്കെടുക്കുക മന്ത്രി കെ.രാജനാവും. ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവരാണ് നേരത്തേ പന്ന്യന് പുറമെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്തിരുന്നത്. പാർട്ടി സംസ്ഥാന സെന്ററിന്റെ ചുമതല ഇനി മുതൽ പി.പി.സുനീറിനായിരിക്കും. വിദ്യാർത്ഥി-യുവജന സംഘടനകളുടെ ചുമതല മന്ത്രി കെ.രാജനും, സാംസ്കാരിക,പരിസ്ഥിതി സംഘടനകളുടെ ചുമതല മന്ത്രി പി.പ്രസാദിനും, മഹിളാ സംഘടനകളുടെ ചുമതല മന്ത്രി ചിഞ്ചുറാണിക്കും, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതല മന്ത്രി ജി.ആർ.അനിലിനുമാണ്.