SignIn
Kerala Kaumudi Online
Wednesday, 08 February 2023 7.52 PM IST

വിഴിഞ്ഞം:ഗൂഢാലോചനയെന്ന വാർത്ത ഗൗരവതരമെന്ന് ജയരാജൻ

ee

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമരനീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത ഗൗരവപൂർണമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന പദ്ധതി പ്രാവർത്തികമാക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കൂടുതൽ തൊഴിൽ നൽകുന്നതിനും മത്സ്യ വ്യാപാരത്തിനും കയറ്റുമതിക്കുമുൾപ്പെടെ ഏറെ സഹായകമായ പദ്ധതിയാണിത്. കൊച്ചി തുറമുഖം കേരള വികസനത്തിന് നൽകിയ സംഭാവന ഏറെ വലുതാണെന്നും. തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിറുത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് ഏറെ സംശയമുയർത്തുന്നതാണെന്നും. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EP JAYARAJAN
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.