ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കി. മുമ്പ് രണ്ട് തവണ ഇവിടെ വിമാനമിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 650 മീറ്ററിൽ നിർമിച്ച എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയായിരുന്നു വിമാനമിറങ്ങുന്നതിന് തടസമായിരുന്നത്.
13 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ സത്രം എയർസ്ട്രിപ്പ് പദ്ധതി പൂർത്തിയാക്കിയത്. എൻസിസി കേഡറ്റുകൾക്ക് ചെറു വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എയർസ്ട്രിപ്പ് നിർമിച്ചത്. റൺവേയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. തുടർന്ന് റൺവേയോട് ചേർന്നുള്ള മൺതിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നു. ഇത് നീക്കം ചെയ്തതോടെയാണ് വിമാനമിറക്കാൻ സാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |