തിരുവനന്തപുരം: അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾ, പാസ്പോർട്ട്- വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നവർ, ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽമോചിതരാകുന്ന വിദേശികൾ എന്നിവരെ പാർപ്പിക്കാനുള്ള ട്രാൻസിറ്റ് ഹോം കൊല്ലം മയ്യനാട്ട് ഇന്ന് രാവിലെ 11ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രണ്ട് നൈജീരിയൻ സ്വദേശികളുടെ കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണിത്. ആഭ്യന്തരവകുപ്പ് തൃശൂർ പൂങ്കുന്നത്ത് 2021 മേയ് മുതൽ വാടക കെട്ടിടത്തിൽ താത്കാലികമായി ട്രാൻസിറ്റ് ഹോം ആരംഭിച്ചിരുന്നു. തുടർന്ന്, കേന്ദ്രസർക്കാർ മാന്വൽ പ്രകാരം രണ്ട് ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കാൻ സാമൂഹ്യനീതി ഡയറക്ടർ ശുപാർശ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |