ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ബോളിവുഡ് താരം കജോളിന്റെ ക്ഷണം രസകരമായി നിരസിച്ച് നടിയും സംവിധായികയുമായ രേവതി. തങ്ങളുടെ ഏറ്റവും പുതിയ ചിത്രം 'സലാം വെങ്കി'യുടെ പ്രചാരണാർത്ഥം റിയാലിറ്റി ഷോയിൽ അതിഥികളായി എത്തിയതായിരുന്നു കജോയും രേവതിയും നടൻ വിഷാൽ ജേത്വായും. ഇതിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി രേവതിയെ കജോൾ നിർബന്ധിക്കുന്നതും കുറച്ച് നേരം പോസ് ചെയ്തതിനുശേഷം രേവതി ഒഴിഞ്ഞുമാറുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിനിടെ വീണ്ടും പോസ് ചെയ്യിക്കാനായി എത്തുന്ന കജോളിനോട് തന്റെ അടുത്തേയ്ക്ക് വരരുതെന്ന് സ്നേഹത്തോടെ രേവതി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Awww too sweet!❤@itsKajolD @vishaljethwa06 #Revathy#kajol #salaamvenky #thekapilsharmashow pic.twitter.com/f6WgefK3or
— Chikal (@kajolarmy) November 29, 2022
കജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് സലാം വെങ്കി. യഥാർത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. സമീർ അറോയാണ് സലാം വെങ്കിയുടെ രചന നിർവഹിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷൻ, ബിലീവ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറുകളിൽ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാൾ എന്നിവർ ചേർന്നാണ് നിർമ്മാണം. പതിനൊന്നു വർഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായത്. ആമീർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ഡിസംബർ ഒൻപതിന് ചിത്രം തിയേറ്ററുകളിലെത്തും.