ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് രാധിക ആപ്തെ. മലയാളത്തിനും പരിചിതയായ രാധിക പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു.
നെറ്റിൽ സെർച്ച് ചെയ്താൽ എന്റെ നഗ്ന വീഡിയോ കാണാൻ സാധിക്കും. നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിക്ക് മുന്നിൽ നിൽക്കണം. സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസ ഉണ്ടാവുകയുള്ളു. എന്നായിരുന്നു രാധികയുടെ മറുപടി. രാധികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. ഫഹദ് ഫാസിൽ ചിത്രം ഹരത്തിലൂടെ മലയാളത്തിലേക്ക് എത്തിയ രാധിക ആപ്തെ സമൂഹ മാദ്ധ്യമങ്ങളിൽ അതീവ ഗ്ളാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. വീണ്ടും മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് രാധിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |