കല്ലമ്പലം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിലും ദഫ് മുട്ടിലും ഒന്നാംസ്ഥാനം നേടിയ കടുവാപ്പള്ളി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആദിൽ മുഹമ്മദിനെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ പട്ടാള മേധാവികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്ന ചടങ്ങിൽ കേണൽ മനോജ് കുമാറിന്റെയും സുബേദാർ ജനറൽ, മേജർ ജനറൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദിൽ മുഹമ്മദിന് പുരസ്ക്കാരം നൽകിയത്. ആലംകോട് സ്വദേശികളായ അലിയുടെയും സാദത്തിന്റെയും മകനാണ്.