തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം ഗവ. ലാ കോളേജുകളിൽ 10 ശതമാനം എൽ എൽ.ബി സീറ്റുകൾ വർദ്ധിപ്പിച്ചു. ബാർ കൗൺസിലിന്റെ അംഗീകാരം കിട്ടിയതോടെയാണിത്. ത്രിവത്സര, പഞ്ചവത്സര കോഴ്സുകൾക്ക് ബാധകമാണ്. അടിസ്ഥാന സൗകര്യമുള്ള എല്ലാ ഗവ. കോളേജുകൾക്കും സീറ്റ് വർദ്ധനവിന് അപേക്ഷിക്കാനും സർക്കാർ അനുമതി നൽകി.