കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസും എൻ.ഐ.എയും നൽകിയ അപേക്ഷ പ്രത്യേക എൻ.ഐ.എ കോടതി ഡിസംബർ 15 ലേക്ക് മാറ്റി. ഈ കേസിൽ അലന് ജാമ്യം അനുവദിച്ചപ്പോൾ മറ്റു കേസുകളിൽ ഉൾപ്പെടരുതെന്ന് എൻ.ഐ.എ കോടതി ഉപാധി വച്ചിരുന്നു. എന്നാൽ പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന കേസിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസും എൻ.ഐ.എയും ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |