തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതിയായി. അനസ്തേഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
വിവിധ ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിൽ 2അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, 5 മൾട്ടിപാരമോണിറ്റർ, കാപ്നോഗ്രാം ഇൻവേസീവ് പ്രഷർ മോണിറ്റർ, കാർഡിയോളജി വിഭാഗത്തിൽ 5 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 2 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാർഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനൽ ഇ.സി.ജി മെഷീൻ, 4 മൂന്ന് ചാനൽ ഇ.സി.ജി മെഷീൻ, 3 ട്രോപ് ടി/ഐ അനലൈസർ, 1 ത്രെഡ്മിൽ ടെസ്റ്റ് മെഷീൻ എന്നിവ സജ്ജമാക്കുന്നതിനാണ് തുക.
തദ്ദേശസ്ഥാപനങ്ങൾക്ക് 1045കോടി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് റോഡ് സംരക്ഷണ ഫണ്ടിലും റോഡിതര സംരക്ഷണ ഫണ്ടിലും നിന്ന് ബഡ്ജറ്റ് വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1045.11കോടിരൂപ അനുവദിച്ചു. റോഡ് ഫണ്ടിൽ നിന്ന് 393.04കോടിയും റോഡിതരഫണ്ടിൽ നിന്ന് 652.06യും ആണ് നൽകിയത്.
ശബരിമല: മാർഗനിർദ്ദേശ
വീഡിയോയുമായി പൊലീസ്
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലെ മാർഗനിർദ്ദേശങ്ങളടങ്ങിയ വീഡിയോ ചിത്രങ്ങൾ പുറത്തിറക്കി പൊലീസ്. ഡി.ജി.പി അനിൽകാന്ത് പ്രകാശനം ചെയ്തു.
ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസും സോഷ്യല് മീഡിയ സെല്ലും ചേർന്നാണ് വീഡിയോ തയാറാക്കിയത്. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫേസ്ബുക്ക് പേജ്,ട്വിറ്റർ,ഇൻസ്റ്റഗ്രാം,യുട്യൂബ് അക്കൗണ്ടുകളിൽ വീഡിയോചിത്രങ്ങൾ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |