SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 AM IST

ആക്‌സിസ് ലോംഗ് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു

axis
ആക്‌സിസ് ലോംഗ് ഡ്യൂറേഷൻ ഫണ്ട്

കൊച്ചി: ആക്‌സിസ് മ്യൂച്വൽ ഫണ്ടിന്റെ ആക്‌സിസ് ലോംഗ്ഡ്യൂറേഷൻ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫർ ഡിസംബർ 21 വരെ നടക്കും. ഏഴു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള കൂടുതൽ പലിശ നിരക്കുള്ളതും കുറഞ്ഞ നഷ്ട സാധ്യതയുള്ളതുമായ വിഭാഗങ്ങളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് പദ്ധതിയാണിത്. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗു
ണിതങ്ങളായും നിക്ഷേപിക്കാം. പലിശ നിരക്ക് ഉയർന്നിരിക്കുന്ന അവസരത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ച് നിരക്ക് ലോക്ക് ചെയ്യുവാൻ അവസരം നൽകുന്നതു കൂടിയാണ് പദ്ധതി. 30 വർഷ കാ
ഴ്ചപ്പാടോടു കൂടി ദീർഘകാല സർക്കാർ കടപത്രങ്ങളിലും ഇതുനിക്ഷേപം നടത്തും.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിര വരുമാന തന്ത്രങ്ങൾ നിക്ഷേപകരെ സംബന്ധിച്ച് മികച്ച ഒന്നാണെന്ന് പദ്ധതിയെക്കുറിച്ച് പ്രതികരിക്കവെ ആക്‌സിസ് എ.എം.സി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു. തങ്ങളുടെ കരിയറിന്റെ മദ്ധ്യ ഭാഗത്ത് എത്തി റിട്ടയർമെന്റി
നു ശേഷമുള്ള കാലത്തെ കുറിച്ച് ആസുത്രണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രത്യേകിച്ചു ബാധകമാണ്. ആക്‌സിസ് ലോംഗ് ഡ്യൂറേഷൻ പദ്ധതി അവതരിപ്പിക്കുന്നതോടെ നിക്ഷേപകർ റിട്ടയർമെന്റിനു ശേഷമുള്ള കാലത്തേക്കുള്ള നിക്ഷേപത്തെ കുറിച്ചു പുനർചിന്തനം നടത്തുമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.