തിരുവനന്തപുരം : തലച്ചോറിലെ രക്തക്കുഴലുകളിൽ തടസമുണ്ടാക്കുന്ന രക്തക്കട്ടകൾ കാരണമുണ്ടാകുന്ന ഇസ്കെമിക് പക്ഷാഘാത ചികിത്സയിൽ ഡോക്ടർമാർക്ക് നാലുദിവസത്തെ വിദഗ്ദ്ധ പരിശീലനത്തിന് തലസ്ഥാനം വേദിയാകുന്നു. രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഏഷ്യൻ സ്ട്രോക് സ്കൂൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം
നാളെ വൈകിട്ട് 6.30ന് ആക്കുളത്തെ ഹോട്ടൽ ഒ ബൈ താമരയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ശ്രീചിത്ര ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |