മോസ്കോ : യുക്രെയിനിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. നിലവിൽ യുക്രെയിനിൽ കടുത്ത കുടിവെള്ള, വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പുട്ടിന്റെ പ്രതികരണം.
അതേ സമയം, മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി റഷ്യൻ ജയിലിൽ കഴിഞ്ഞ അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ബ്രിട്ട്‌നി ഗ്രൈനറെ റഷ്യ മോചിപ്പിച്ചു. റഷ്യൻ ആയുധ ഇടപാടുകാരൻ വിക്ടർ ബോട്ടിനെ യു.എസ് മോചിപ്പിക്കാൻ തയാറായ പശ്ചാത്തലത്തിലാണ് ബ്രിട്ട്‌നിയുടെ മോചനം.